ദിലീപ് ഷോ 2017: അമേരിക്കയിലും കാനഡയിലും ഏപ്രിൽ, മേയ് മാസങ്ങളിൽ
Tuesday, March 21, 2017 5:45 AM IST
ഡാളസ്: ജനപ്രിയ നായകൻ ദിലീപിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ കേരളത്തിൽ ആരംഭിച്ചു. നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, രമേഷ് പിഷാരടി, ധർമ്മജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ്, ഏലൂർ ജോർജ്, ടിവി സിനിമാ താരം സ്വാസിക, റോഷൻ ചിറ്റൂർ, സമദ് തുടങ്ങി 22 കലാകാര·ാർ അടങ്ങുന്ന ഒരു വൻ താരനിരയുമായി യുജിഎം എന്‍റർടൈൻമെന്‍റാണ് സ്റ്റേജ് ഷോ അവതരിപ്പിക്കുന്നത്.

ഷോയുടെ മേന്മ ഉറപ്പാക്കാനായി മാർച്ച് അവസാനം എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ക്യാന്പ് കൊച്ചിയിൽ നടത്താനും തുടർന്ന് ഏപ്രിൽ 21നു അമേരിക്കയിൽ എത്തി ഏപ്രിൽ 27 വരെ തുടർ പരിശീലനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് സംവിധായകനായ നാദിർഷ സംവിധാനം ചെയ്യുന്ന ഷോ, പുതുമയുള്ള കോമഡിയും നൃത്തവും ഗാനമേളയും അടങ്ങുന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

കട്ടപ്പനയിലെ റിഥ്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും ഹാസ്യ സ്രാന്പ്രാട്ട് രമേഷ് പിഷാരടിയും ചേർന്നാണ് ഷോയുടെ സ്ക്രിപ്റ്റ് ഒരുക്കുന്നത്.

ഏപ്രിൽ 27 മുതൽ മേയ് 29 വരെ 16 വേദികളിലായാണ് ദിലീപ് ഷോ അരങ്ങേറുക.

ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റർടൈൻമെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ 2017 എന്ന് യുജിഎം എന്‍റർടൈൻമെന്‍റ് ഡയറക്ടർമാരായ ഡോ. സഖറിയ തോമസ്, ബിനു സെബാസ്റ്റ്യൻ, ജിജോ കാവനാൽ, ശ്രീജിത്ത് രാം എന്നിവർ അറിയിച്ചു.

ദുബായ് ആസ്ഥാനമായ കെൻസ ഹോൾഡിംഗ്സ്, ഡാളസ് ആസ്ഥാനമായ സ്കൈപാസ് ട്രാവൽസ്, ഏബിൾ മോർട്ടഗേജ് എന്നിവരാണ് ഷോയുടെ പ്രായോജകർ.

വിവരങ്ങൾക്ക്: https://www.facebook.com/DileepShow2017USA.

റിപ്പോർട്ട്: പി.പി. ചെറിയാൻ