താന്പാ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ദേവലയത്തിൽ നോന്പുകാല ധ്യാനം
Tuesday, March 21, 2017 12:33 AM IST
താന്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോനാ ദേവലയത്തിൽ മാർച്ച് 24,25,26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നോന്പുകാല ധ്യാനം നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയിൽ വിസി, ബ്ര. സന്തോഷ് ടി (ക്രിസ്റ്റീൻ), ബ്ര. ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. അനുഗ്രഹീത ഗായകനായ ബ്ര. ഷൈജൻ വടക്കൻ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നതാണ്.

വി. കുർബാന, തിരുമണിക്കൂർ ആരാധന, സ്തുതി ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ കുന്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 24-നു വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ വൈകിട്ട് 9 മണി വരേയും, 25-നു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരേയും, 26-നു ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഈ നോന്പുകാല ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഡൊമിനിക് മഠത്തിക്കളത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 813 330 6672. ജോസ് ചക്കുങ്കൽ, താന്പാ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം