ഫാമിലി കോണ്‍ഫറൻസ് കിക്കോഫ് ചെയ്തു
Saturday, February 18, 2017 10:38 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്കോഫ് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ലോംഗ് ഐലൻഡിലും സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ് സേവിലിലും ഫെബ്രുവരി 12ന് നടന്നു. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കോണ്‍ഫറൻസ്.

സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ലോംഗ് ഐലൻഡിൽ വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന രജിസ്ട്രേഷൻ കിക്കോഫ് തോമസ് മാത്യു, ജേക്കബ് ഈപ്പൻ എന്നിവരിൽ നിന്ന് രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് ഇടവക വികാരി റവ. ഡോ. സി.കെ. രാജൻ രജിസ്ട്രേഷൻ കിക്കോഫ് ഉദ്ഘാടനം ചെയ്തു. സുവനീർ കോംപ്ലിമെന്‍റ് ജോസ് യോഹന്നാനിൽ നിന്നും സ്വീകരിച്ച് ഫിലിപ്പോസ് സാമുവലിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി റവ. ഡോ. സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. കോണ്‍ഫറൻസ് ട്രഷറർ ജീമോൻ വർഗീസ് കലഹാരി റിസോർട്ട്സിന്‍റെയും കണ്‍വൻഷൻ സെന്‍ററിന്‍റെയും സവിശേഷതകളെക്കുറിച്ചും രജിസ്ട്രേഷൻ പുരോഗതിയെക്കുറിച്ചും വിശദീകരിച്ചു.

കോണ്‍ഫറൻസിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിനു സാന്പത്തിക സഹായവും ഒപ്പം ലേഖനങ്ങളും മറ്റും നൽകി ഭാഗമാകുവാനും സുവനീർ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സജി എം. പോത്തനും മാത്യു വർഗീസും ഇടവകാംഗങ്ങളോട് അഭ്യർഥിച്ചു.

കോണ്‍ഫറൻസ് ട്രഷറർ ജീമോൻ വർഗീസ്, ഓണ്‍സൈറ്റ് കോ ഓർഡിനേറ്ററും സുവനീർ ഫൈനാൻസ് കമ്മിറ്റി അംഗവുമായ സജി എം. പോത്തൻ, കമ്മിറ്റി അംഗങ്ങളായ മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവൽ, കുര്യാക്കോസ് തര്യൻ, ഇടവക സെക്രട്ടറി ജോണ്‍ സാമുവൽ, ട്രസ്റ്റി ബിനു അലക്സാണ്ടർ എന്നിവർ സംബന്ധിച്ചു.

സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വെസ്റ്റ് സേവിൽ ലോംഗ് ഐലൻഡിൽ നടന്ന കിക്കോഫ് സമ്മേളനത്തിൽ സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ് സന്നിഹിതനായിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന കിക്കോഫ് ചടങ്ങിൽ ഇടവക ട്രസ്റ്റി സന്തോഷ് കോരയിൽനിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് ഇടവക വികാരി റവ. പൗലോസ് ആദായി കോർ എപ്പിസ്ക്കോപ്പാ രജിസ്ട്രേഷൻ കിക്കോഫ് ഉദ്ഘാടനം ചെയ്തു. ഡോ. ഫിലിപ്പ് ജോർജ് കോണ്‍ഫറൻസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചു. ഇടവക സെക്രട്ടറി ജോസഫ് സഖറിയ ചടങ്ങിൽ സന്നിഹിതനായിരുന്നു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ