ഫിലഡൽഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം
Saturday, February 18, 2017 7:02 AM IST
ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ ഫിലാഡൽഫിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലഡൽഫിയ ശ്രീനാരായണ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഗുരുദേവ മന്ദിരം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ശ്രീനിവാസൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ട്രഷറർ മ്യൂണിക് ഭാസ്കർ എന്നിവർ പ്രസംഗിച്ചു. തുടർന്നു രാജൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

പുതിയ ഭാരവാഹികളായി കെ.എൻ. രാജൻ കുട്ടി (പ്രസിഡന്‍റ്), സുജിത് ശ്രീധർ (വൈസ് പ്രസിഡന്‍റ്), പ്രസാദ് കൃഷ്ണൻ (ജനറൽ സെക്രട്ടറി), പ്രസന്ന പണിക്കർ (ട്രഷറർ), രാജസിംഹൻ രാരപ്പൻ (ജോയിന്‍റ് സെക്രട്ടറി), അനുരേഖ രാജീവ് (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ