ഏബ്രഹാം സി. മാത്യു ഡാളസിൽ നിര്യാതനായി
Saturday, February 18, 2017 7:01 AM IST
ഡാളസ്: കളമശേരി ചിറത്തലയ്ക്കൽ ഏബ്രഹാം സി. മാത്യു (മാത്തുക്കുട്ടി - 68) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 9.30 മുതൽ കരോൾട്ടണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിലെ ശുശ്രൂഷകൾക്കുശേഷം റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemtery, 400 S. Freeport Pkwy., Coppel, TX 75019).

ഭാര്യ ആലീസ് കൂത്താട്ടുകുളം ചക്രവേലിൽ കുടുംബാംഗം. മക്കൾ: മഞ്ജു, മായ, മനോജ്. മരുമക്കൾ: ഏബ്രഹാം വർഗീസ്, സിനു മാത്യു.

പൊതുദർശനം: വെള്ളി വൈകുന്നേരം ആറു മുതൽ ഒന്പതു വരെ ടെക്സസിലെ കരോൾട്ടണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ.

വിവരങ്ങൾക്ക്: ജോയി വർഗീസ് തെന്നശേരിൽ 8113030303.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ