ന്യൂയോർക്കിൽ നെൽകെയർ എൻക്ലെക്സ് ആർഎൻ പരിശീലന ക്ലാസിന് രജിസ്ട്രേഷൻ ആരംഭിച്ചു
Friday, February 17, 2017 9:57 AM IST
ന്യൂയോർക്ക്: പന്ത്രണ്ടാഴ്ചത്തെ പരിശീലനം നടത്തി രജിസ്ട്രേഡ് നഴ്സായി മടങ്ങാൻ റോക്ലാൻഡിൽ ക്ലാസുകൾ ആരംഭിക്കുന്നു. ജുലൈ 10നാണ് ക്ലാസ് തുടങ്ങുക. രജിസ്ട്രേഷൻ മേയ് 12ന് സമാപിക്കും. രജിസ്ട്രേഷനും അസസ്മന്‍റ് ടെസ്റ്റും ആരംഭിച്ചു.

പരീക്ഷ എഴുതുംവരെ ഫുൾടൈം ക്ലാസും മികച്ച അധ്യാപകരടങ്ങുന്ന ഫാക്കൽട്ടിയും കോഴ്സിനെ വ്യത്യസ്തമാക്കുന്നു. പലവട്ടം എൻക്ലെക്സ് ആർഎൻ പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേർക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്ത പ്രഫ. ലൗവ്ലി വർഗീസ് നേതൃത്വം നൽകുന്ന നെൽകെയറിൽ പ്രഫ. ഡോ. എലിസബത്ത് സൈമണ്‍, പ്രഫ. സിസ്റ്റർ മേരി ബക്ക്ലി, സെറീന മേരി മാത്യു, ഡോ. കോളറ്റ് ഫോർഡ് എന്നിവർ ഫാക്കൽട്ടി അംഗങ്ങളായിരിക്കും.

ഓരോരുത്തർക്കും വേണ്ടി പ്രത്യേക കോച്ചിംഗാണ് നൽകുക. ഓരോരുത്തരുടെയും അറിവ് വിലയിരുത്തി കുറവുകൾ നികത്തുന്ന രീതിയാണു സ്വീകരിച്ചിരിക്കുന്നത്. തിയറിയിൽ വീണ്ടും ഓർമ പുതുക്കൽ, പുതിയ കരിക്കുലത്തിന് അനുസരിച്ചുള്ള ടെസ്റ്റ് പ്ലാൻ, പ്രായോഗിക പരിശീലനം, ടെസ്റ്റ് എഴുതുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയും നൽകും. നാലായിരത്തിൽപരം ചോദ്യങ്ങൾക്ക് അധ്യാപികമാരുമായി ചർച്ച നടത്താം. എപ്പോൾ വേണമെങ്കിലും കോച്ചിംഗ് സെന്‍ററിൽ ചെല്ലാനും ടെസ്റ്റ് എടുക്കുവാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ആവശ്യമുള്ളവർക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഉണ്ട്. എൻക്ലെക്സ് ടെസ്റ്റ് എഴുതി പാസാകാത്തവർക്ക് വീണ്ടും സൗജന്യമായി പഠിക്കാനും അവസരം നൽകുന്നു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം