മിഡ് വെസ്റ്റ് റീജണ്‍ മാർത്തോമ സേവിക സംഘത്തിന് പുതിയ നേതൃത്വം
Friday, February 17, 2017 7:01 AM IST
ഷിക്കാഗോ: മലങ്കര മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്‍റെ സേവിക സംഘത്തിന് പുതിയ നേതൃത്വം.

ഷിക്കാഗോ മാർത്തോമ ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ പ്രസിഡന്‍റായി നേതൃത്വം നൽകുന്ന സംഘടനയുടെ പുതിയ ഭാരവാഹികളായി സാറാമ്മ വർഗീസ് (വൈസ് പ്രസിഡന്‍റ്, ഡിട്രോയിറ്റ് മാർത്തോമ ചർച്ച്), സൂസൻ ജി. ഫിലിപ്പ് (സെക്രട്ടറി, സെന്‍റ് തോമസ് മാർത്തോമ ചർച്ച് ലൊംബാർഡ്, ഷിക്കാഗോ), ഡോ. അന്നമ്മ സാധു (ട്രഷറർ, ബഥേൽ മാർത്തോമ ചർച്ച്, ഫാങ്ക്ഫർട്ട്) എന്നിവരെയും ഓഡിറ്റർമാരായി മറിയാമ്മ സാമുവൽ (ഡിട്രോയിറ്റ് മാർത്തോമ ചർച്ച്), സൂസി മാത്യു (ഷിക്കാഗോ മാർത്തോമ ചർച്ച്) എന്നിവരേയും തെരഞ്ഞെടുത്തു.

ജനുവരിയിൽ നടന്ന യോഗത്തിൽ അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മിഡ് വെസ്റ്റ് റീജണുൾപ്പെട്ട ഏഴ് ഇടവകകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽനിന്നുമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത്. മുന്നു വർഷമാണ് പുതിയ നേതൃത്വത്തിന്‍റെ കാലാവധി.

റിപ്പോർട്ട്: ബെന്നി പരിമണം