ഇന്ത്യാനയിൽ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു
Thursday, February 16, 2017 7:16 AM IST
ഇന്ത്യാന: മൈൽ ഹൈബ്രിഡ്ജ് എന്നറിയപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട റെയിൽ റോഡ് ബ്രിഡ്ജിനു സമീപം ഹൈക്കിംഗിനുപോയ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം ഒരു മൈൽ അകലെയുള്ള ഡെൽഫി ഡിയൽ ക്രീക്കിൽനിന്നും കണ്ടെടുത്തി.

ഫെബ്രുവരി 13നായിരുന്നു ഇരുവരേയും ബ്രിഡ്ജിനു സമീപം ഹൈക്കിംഗിനായി കാറിൽ കൊണ്ടുവിട്ടത്. വൈകുന്നേരം തിരിച്ചുകൊണ്ടുവരുന്നതിന് കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് ഇരുവരും അപ്രത്യക്ഷമായ വിവരം അറിയുന്നത്.

ലിബർട്ടി ജർമൻ, അബി ഗെയ്ൽ വില്യംസ് എന്നീ കുട്ടികളെ കണ്ടെത്തുന്നതിന് പ്രദേശവാസികളും പോലീസും വോളന്‍റിയേഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സമതല പ്രദേശത്തുനിന്നും അറുപതടി താഴ്ചയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഇന്ത്യാന പോലീസ് സർജന്‍റ് കിം റെയ്ലി പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ