ജോണ്‍ ടി. മാത്യു ഡാളസിൽ നിര്യാതനായി
Thursday, February 16, 2017 6:59 AM IST
ഡാളസ്: കുറിയന്നൂർ നന്നുവക്കാട് തെങ്ങുംതോട്ടത്തിൽ ജോണ്‍ ടി. മാത്യു (ദുബായ് റിട്ട. ഇലക്ട്രിസിറ്റി ഓഫീസർ, തന്പി -77) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 10ന് സണ്ണിവെൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ. (500 us-80, Sunnyvale, tx 75182).

ഭാര്യ മറിയാമ്മ കോന്നി തെങ്ങുംകാവ് മുരുപ്പേൽ കുടുംബാംഗം. മക്കൾ: ഡോ. സുജ (ഓസ്ട്രേലിയ), സുനോജ്, ഡോ. സ്മിത (ഇരുവരും ഡാളസ്). മരുമക്കൾ: ഡോ. രഞ്ചി നെൽസണ്‍, ലീന.

പൊതുദർശനം 17ന് (വെള്ളി) വൈകുന്നേരം ആറു മുതൽ എട്ടു വരെ മെട്രോ ചർച്ച് ഓഫ് ഗോഡ് ഫാർമേഴ്സ് ബ്രാഞ്ചിൽ (13930 distribution way, farmers branch, tx 75234) നടക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ