മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്പിൽ കൊച്ചുമകളുടെ പുഷ്പാഞ്ജലി
Tuesday, February 14, 2017 7:10 AM IST
ഇർവിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കൻ പാർലമെന്‍ററി മെംബറും പത്മഭൂഷൻ അവാർഡ് ജേതാവും, ചമലേഹ ഇന്ത്യൻ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകയും മഹാത്മാഗാന്ധിയുടെ കൊച്ചുമകളുമായ എല്ല ഗാന്ധി ഡാളസ് ഇർവിംഗ് സിറ്റിയിയിലുള്ള ഗാന്ധി മെമ്മോറിയൽ പ്ലാസയിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമക്ക് മുന്പിൽ പുഷ്പാഞ്ജലി അർപ്പിച്ചു.

കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയിൽ സന്ദർശനത്തിനെത്തിയ എല്ല ഫെബ്രുവരി 13നാണ് മഹാത്മാഗാന്ധി പാർക്കിൽ സന്ദർശനം നടത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസ് (ങഏങചഠ) ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കുറ, ട്രഷറർ സൽമാൻ ഫർഷോറിക, ഡയറക്ടർമാരായ തയ്യന്പ് കുണ്ടൻവാല, ഹേമന്ദ്, തൻവീർ, പ്രഫ. നിരഞ്ജൻ ത്രിപാഠി, ഡോ. വിശ്വനാഥൻ, ഡാളസിൽ നിന്നുള്ള മാധ്യമ പ്രവർത്തകനും വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കൻ റിജണ്‍ പ്രസിഡന്‍റുമായ ഷാജി രാമപുരം എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പം സൗത്ത് ആഫ്രിക്കയിലെ ഡർബനിൽ താമസിക്കുന്ന സുശീല - മണിലാൽ ഗാന്ധിയുടെ മകൾ എല്ല, മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നു നൽകുന്നതിന് ശ്രമിക്കണമെന്നും അഹിംസ, സ്നേഹം, ഐക്യം തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

എംജിഎംടി നേതാക്കൾക്കു പുറമെ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഐഎഎഫ്സി തുടങ്ങിയ സംഘടനകളുടെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ