ഐപിഎല്ലിൽ റവ. ഡോ. പോൾ പതിക്കലിന്‍റെ സന്ദേശം 24ന്
Monday, January 23, 2017 8:10 AM IST
ഹൂസ്റ്റണ്‍: ഇന്‍റർനാണൽ പ്രയർ ലൈനിൽ ന്യൂജേഴ്സി ടിനക്കു സെന്‍റ തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ റിട്ട. പട്ടക്കാരനും നാല്പതുവർഷം പ്രഫസറുമായിരുന്ന റവ. ഡോ. പോൾ പതിക്കൽ മുഖ്യ സന്ദേശം നൽകുന്നു. ജനുവരി 24ന് (ചൊവ്വ) ന്യൂയോർക്ക് ടൈം രാത്രി ഒന്പതിനാണ് പരിപാടി.

വെസ്റ്റ് മിനിസ്റ്റർ തിയോളജിക്കൽ സെമിനാരിയിൽനിന്നും ദൈവിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡോ. പോൾ അറിയപ്പെടുന്ന സുവിസേഷ പ്രഭാഷകനും ബൈബിൾ പണ്ഡിതനുമാണ്.

വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ എല്ലാ ചൊവ്വാഴ്ചകളിലും ജാതിമതഭേദമെന്യെ പ്രാർഥനക്കായി കൂടിവരുന്ന വേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലൈൻ.

പ്രയർ ലൈനിൽ പങ്കാളികളാകുവാൻ താത്പര്യമുള്ളവർ 1641 715 0665 എന്ന നന്പർ ഡയൽ ചെയ്ത് 530 464 കോഡ് ഉപയോഗിക്കാവുന്നതാണ്. പ്രത്യേക പ്രാർഥന വിഷയങ്ങൾ ഉണ്ടെങ്കിൽ ഐപിഎൽ കോഓർഡിനേറ്റർമാരായ ടി.എ. മാത്യു (ഹൂസ്റ്റണ്‍), സി.വി. സാമുവൽ (മിഷിഗണ്‍) എന്നിവരെ ബന്ധപ്പെടുക.

ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവൽ (ഡിട്രോയ്റ്റ്) 586 216 0602.

റിപ്പോർട്ട്: പി.പി. ചെറിയാൻ