ഹൂസ്റ്റണിൽ ഒസിഐ, വീസ ക്യാമ്പ് 28ന്
Saturday, January 14, 2017 8:50 AM IST
ഹൂസ്റ്റൺ: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ ഇന്ത്യ ഹൗസുമായി സഹകരിച്ച് ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 28ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ നടക്കുന്ന ക്യാമ്പിൽ ഒസിഐ, വീസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്നതിനും പരിശോധിച്ചു അർഹരായ അപേക്ഷകൾ സികെജിഎസിന് അയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ ഇന്ത്യൻ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ കോൺസുലർ ക്യാമ്പിൽ പരിശോധിച്ചു ഉറപ്പുവരുത്തിയതിനുശേഷം സമർപ്പിക്കുന്നത് കാലതാമസം ഒഴിവാക്കുന്നതിനുപകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ക്യാമ്പ് നടക്കുന്ന സ്‌ഥലം: 8888 West Bellfort Av, Huston-77031. വിവരങ്ങൾക്ക്: 713 626 2148.

റിപ്പോർട്ട്: പി.പി. ചെറിയാൻ