ന്യൂജേഴ്സിയിൽ എക്യുമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം
Friday, January 13, 2017 10:02 AM IST
ന്യൂജേഴ്സി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസും പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

പാറ്റേഴ്സൺ സെന്റ് ജോർജ് സീറോ മലബാർ ചർച്ചിൽ നടന്ന ആഘോഷ പരിപാടികൾ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കളാവോസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. പ്രസിഡന്റ് ഫാ. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ കർമ പദ്ധതികളുടെ ഭാഗമായി കേരളത്തിലുള്ള രണ്ട് ഓർഫനേജിന് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചെക്ക് മാർ നിക്കളാവോസിൽനിന്നും സെക്രട്ടറി ഡോ. സോഫി വിൽസൺ ഏറ്റുവാങ്ങി. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. ഫിലിപ്പ്, ഫാ. ബേബി മാത്യു, ഫാ. ജേക്കബ് ഡേവിഡ്, ഫാ. ഷിബു ഡാനിയേൽ, മോൺ. പീറ്റർ കോച്ചേരി, ഫാ. ആകാഷ് പോൾ, ഫാ. സണ്ണി ജോസഫ്, ഫാ. ഫിലിപ്പ് മാത്യു, ഫാ. വർഗീസ് മാത്യു തുടങ്ങി വിവിധ സഭകളിൽനിന്നായി 15 ഇടവകകൾ പരിപാടിയിൽ പങ്കെടുത്തു.

പരിപാടിക്ക് മന്നോടിയായി വിശിഷ്ടാതിഥികളെ ഘോഷയാത്രയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. വിവിധ ദേവാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എക്യുമെനിക്കൽ ഗായക സംഘം പ്രാർഥന ഗാനം ആലപിച്ചു. മരിയ തോട്ടുകടവിൽ, ആശ കുര്യൻ എന്നിവർ ബൈബിൾ ഭാഗം വായിച്ചു. തുടർന്നു വിവിധ ദേവാലയങ്ങളിൽനിന്നുള്ള കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. സാന്താക്ലോസായി ജോയി ചാക്കപ്പൻ വേഷമിട്ടു. ഷാരണും ലിയോയും പരിപാടികളുടെ അവതാരകരായിരുന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

മരിയ ജോസഫ് ഇടിക്കുള, സിറിയക് ജോസഫ്, ഡെലിക്സ്, ആന്റണി, നിഖിൽ, രഞ്ജിത്ത്, ഫ്രാൻസിസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സജി കീക്കാടൻ