’ഓം’ ഫാമിലി ഡേ ജനുവരി ഇരുപത്തിയെട്ടിന്
Friday, January 13, 2017 5:09 AM IST
ലോസ് ആഞ്ചലസ് : തെക്കൻ കാലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (‘ഓം’) ഈ വർഷത്തെ ഫാമിലി ഡേയും വാർഷിക പൊതുയോഗവും ജനുവരി ഇരുപത്തിയെട്ടിന് ശനിയാഴ്ച ലോസ് ആഞ്ചെലെസ് ലൈക് വുഡിലുള്ള (കൺട്രി ക്ലബ് ഡ്രൈവ്) ഹൂവർ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നതാണ്. വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന വാർഷിക പൊതുയോഗത്തിൽവെച്ചു പുതിയ ഭാരവാഹികളെയും ഭരണസമിതിയെയും തിരഞ്ഞെടുക്കും.

അഞ്ചു മണിമുതൽ രാത്രി പത്തുമണിവരെയാണ് വിവിധ കലാപരിപാടികളോടെയുള്ള കുടുംബ സംഗമം. ‘റിഫ്ളക്ഷൻസ്’ എന്നപേരിൽ അണിയിച്ചൊരുക്കുന്ന നൃത്തപരിപാടി, ഫാഷൻ ഷോ, സംഗീത നിശ തുടങ്ങിയവ ഫാമിലി ഡേയെ ആകർഷകമാക്കും. എല്ലാ അംഗങ്ങളും ജനറൽ ബോഡിയിലും ഫാമിലിഡേയിലും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് രമ നായർ,സെക്രട്ടറി വിനോദ് ബാഹുലേയൻ, പബ്ലിക് റിലേഷൻസ് ഡയറക്ടർ രവി വെള്ളത്തിരി എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ www.ohmcalifornia.org ൽ ലഭ്യമാണ്.

റിപ്പോർട്ട്: സാന്റി പ്രസാദ്