വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാപിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി. 2021 ജനുവരി ആറിലെ കാപിറ്റൽ ഹിൽ ആക്രമണത്തിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് കാപിറ്റൽ ഹില്ലിൽ സന്ദർശനം നടത്തുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യം ആവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിനെതിരേ കമല ഹാരിസ് രൂക്ഷ വിമർശനമുയർത്തിയിരുന്നു.
ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് തേടി ട്രംപ് കാപിറ്റൽ ഹില്ലിൽ സന്ദർശനം നടത്തിയത്.