കൊളറാഡോ: തെക്കുകിഴക്കൻ കൊളറാഡോയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു. ലാ ജുണ്ടയിലെ ഒരു വീട്ടിലാണ് വെടിവയ്പ് നടന്നത്.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയിലുമാണ് മരിച്ചത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊളറാഡോ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് കൂട്ടിച്ചേർത്തു.