ഗോൾഡ് കോസ്റ്റിൽ മാതാവിന്‍റെ തിരുനാൾ സമാപിച്ചു
Saturday, November 18, 2017 7:11 AM IST
ഗോൾഡ് കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മേരി മാതാ സീറോ മലബാർ കാത്തലിക് മിഷൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നെരാഗ് സെന്‍റ് ബ്രിജിഡ് ദേവാലയത്തിൽ മാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു.

ജപമാലയോടുകൂടി തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. തുടർന്നു വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ കൊടിയേറ്റ് കർമ്മം നടത്തി. പ്രസുദേന്തി വാഴ്ചയ്ക്കുശേഷം ഫാ. ജോണ്‍ പനന്തോട്ടത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. ഫെർണാണ്ടോ, ഫാ. ഏബ്രഹാം കഴുന്നടിയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ ലദീഞ്ഞും പ്രദക്ഷിണവും നടന്നു. സ്നേഹ വിരുന്നോടെ ഈ വർഷത്തെ തിരുനാളിന് സമാപനമായി.

ജോമോൻ തോമസ്, ജെസണ്‍ സൈമണ്‍, സിബി ജോർജ്, ഓമന സിബു, ജോഷി ജോസഫ്, സാജൻ ആന്‍റണി, ബിജു കുര്യൻ, ഷിൻസണ്‍ കുര്യൻ, ജോസ്, ടോമി, ജോ ജോസ്, ബിനു ജോർജ്, മേമോൾ ഡെന്നീസ്, റെജി ജോസഫ്, ചെറിയാൻ വേണാട് എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.