ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം 30 ന്
Tuesday, September 26, 2017 10:37 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന പ്രഥമ രൂപതാ ബൈബിൾ കലോത്സവത്തിന്‍റെ റീജണൽ മത്സരങ്ങൾക്ക് ലണ്ടനിൽ സെപ്റ്റംബർ 30ന് (ശനി) തുടക്കം കുറിക്കും. സലേഷ്യൻ ഹൗസിൽ രാവിലെ ഒന്പതിന് തുടങ്ങുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് സമാപിക്കും.

ലണ്ടൻ റീജണിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്വുഡ്, സൗത്താർക്ക് രൂപതകളുടെ പരിധിയിൽ വരുന്ന ഓരോ കുർബാന കേന്ദ്രങ്ങളിലും നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുക. റീജണൽ മത്സരങ്ങളിലെ വിജയികളാവും നവംബർ നാലിന് നടക്കുന്ന അഖില രൂപതാ ബൈബിൾ കലോത്സവ ഫൈനലിൽ മാറ്റുരയ്ക്കുവാൻ അർഹത ലഭിക്കുക.

കലോത്സവ വേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ.തോമസ് പാറയടി, ലണ്ടൻ റീജണൽ കോഓർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ചാപ്ലിൻമാരായ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാൻസ് പുതുക്കുളങ്ങര എന്നിവർ അറിയിച്ചു.

വിലാസം: സലേഷ്യൻ ഹൗസ്, 47 സറേ ലെയിൻ, ലണ്ടൻ, എസ്ഡബ്ല്യു 11 3 പിഎൻ.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ