സദ്ഭാവനയിൽ ബൈബിൾ ചിത്രപ്രദർശനം
Monday, May 29, 2017 5:32 AM IST
ന്യൂഡൽഹി: ഓഖ്ല മസിഗഡിലെ സദ്ഭാവനയിലെ ഫാ. തോമസ് തുണ്ടിപാറയുടെ ബൈബിൾ ചിത്രപ്രദർശനം ആരോഗ്യമാതാപള്ളി വികാരി ഫാ. ജോർജ് മണിമല ഉദ്ഘാടനം ചെയ്തു. ബൈബിൾ കഥകൾ ആധാരമാക്കിയുള്ള 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജസോളയിലെ ഫാത്തിമ മാതാപള്ളി വികാരി ഫാ. ജേക്കബ് നങ്ങോലിമാലിൽ, സദ്ഭാവന ഡയറക്ടർ ഫാ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്