മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ബി​എം​ടി​സി ബ​സു​ക​ളു​ടെ സ​മ​യ​വും പ്ര​ദ​ർ​ശി​പ്പി​ക്കും
Monday, May 29, 2017 5:26 AM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും ബി​എം​ടി​സി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം കൂ​ടി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നം.

സ്റ്റേ​ഷ​നു തൊ​ട്ട​ടു​ത്ത സ്റ്റോ​പ്പു​ക​ളി​ൽ നി​ന്നു വ​രു​ന്ന ബ​സു​ക​ളു​ടെ​യും ഫീ​ഡ​ർ ബ​സു​ക​ളു​ടെ​യും സ​മ​യ​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ​യോ​ടെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. സ്്റ്റേ​ഷ​നു പു​റ​ത്തേ​ക്കു​ള്ള ക​വാ​ട​ത്തി​ലാ​യി​രി​ക്കും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ 52 ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചു.

ഡി​സ്പ്ലേ ബോ​ർ​ഡു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ബി​എം​ടി​സി​യും ബി​എം​സി​ആ​ർ​എ​ലും പ​ങ്കി​ട്ടെ​ടു​ക്കും.