ജ​ർ​മ​നി​യി​ൽ 26 കോ​ടി​യു​ടെ കൂ​റ്റ​ൻ സ്വ​ർ​ണ​നാ​ണ​യം ക​ള​വു​പോ​യി
Tuesday, March 28, 2017 12:45 AM IST
ബെ​ർ​ലി​ൻ: രാ​ജ്ഞി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കൂ​റ്റ​ൻ സ്വ​ർ​ണ നാ​ണ​യം ക​ള​വ് പോ​യി. ഏ​ക​ദേ​ശം 26 കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ നാ​ണ​യ​മാ​ണ് ജ​ർ​മ​നി​യി​ലെ മ്യൂ​സി​യ​ത്തി​ൽ​നി​ന്നും ക​ള​വ് പോ​യ​ത്. ബി​ഗ് മാ​പ്പി​ൾ ലീ​ഫ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ക​നേ​ഡി​യ​ൻ നാ​ണ​യ​ത്തി​ന്‍റെ മു​ഖ​വി​ല 10 ല​ക്ഷം ഡോ​ള​റാ​ണ്. 24 കാ​ര​റ്റ് ശു​ദ്ധ സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത നാ​ണ​യത്തിന് 100 കി​ലോ ഭാരമാണുള്ളത്.

ബെ​ർ​ലി​നി​ലെ ബോ​ഡെ മ്യൂ​സി​യ​ത്തി​ൽ​നി​ന്നാ​ണ് നാ​ണ​യം ക​ള​വ് പോ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.30 നാ​യി​രി​ക്കാം ക​ള​വ് ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ലി​യ നാ​ണ​യ​മാ​യ​തി​നാ​ൽ ഒ​റ്റ​യ്ക്ക് ഒ​രാ​ൾ​ക്ക് ക​ള​വ് ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ഒ​ന്നി​ലേ​റെ​പേ​ർ മോ​ഷ​ണ​ത്തി​നു പി​ന്നി​ലു​ണ്ടാ​വാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. മ്യൂ​സി​യ​ത്തി​ന്‍റെ ജ​നാ​ല​വ​ഴി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. സ​മീ​പ​ത്തെ ട്രെ​യി​ൻ പാ​ള​ത്തി​ൽ​നി​ന്നും ഒ​രു ഏ​ണി പോ​ലീ​സു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് മോ​ഷ്ടാ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.