നഗരത്തിൽ ടു സ്ട്രോക്ക് ഓട്ടോറിക്ഷകൾക്ക് നിരോധനം
Friday, March 24, 2017 5:51 AM IST
ബംഗളൂരു: നഗരത്തിൽ ടു സ്ട്രോക്ക് ഓട്ടോറിക്ഷകൾക്ക് അടുത്ത മാസം മുതൽ നിയന്ത്രണം ഏർപ്പെടുത്തും. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായാണിത്. ഏപ്രിൽ ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ടു സ്ട്രോക്ക് ഓട്ടോറിക്ഷകൾ പൊളിച്ച് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് പുതിയ ഫോർ സ്ട്രോക്ക്, എൽപിജി ഓട്ടോറിക്ഷകൾ വാങ്ങാൻ സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ 10,000 പേർക്കാണ് സബ്സിഡി നല്കുന്നത്. ഇതിനായി ബജറ്റിൽ 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നഗരത്തിൽ 1.2 ലക്ഷത്തോളം ഓട്ടോറിക്ഷകളുണ്ടെന്നാണ് കണക്ക്. ഇവയിൽ 12,000 ത്തോളം എണ്ണം ടു സ്ട്രോക്ക് ആണ്.