ഗ്രീൻ കാന്പസ് ഉദ്ഘാടനം ചെയ്തു
Thursday, March 23, 2017 5:56 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള സാൻജോപുരം ഇൻഫന്‍റ് ജീസസ് സ്കൂളിൽ ഗ്രീൻ കാന്പസ് പരിപാടി ആരംഭിച്ചു. സ്കൂൾ രക്ഷാധികാരി ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര വൃക്ഷതൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, പ്രിൻസിപ്പൽ സിസ്റ്റർ സ്മിത സിഎംസി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്