എയറോ ഇന്ത്യയുടെ വിജയത്തിനു പിന്നിൽ മലയാളി സാന്നിധ്യവും
Monday, February 20, 2017 7:54 AM IST
ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമപ്രദർശനത്തിന്‍റെ പതിനൊന്നാമത് പതിപ്പിന് തിരശീല വീഴുന്പോൾ അതിന്‍റെ വിജയത്തിനു പിന്നിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമായി.

യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ ഈമാസം 14 മുതൽ 18 വരെ നടന്ന പ്രദർശനത്തിന്‍റെ ഗ്രൗണ്ട് ഹാൻഡിലിംഗ് ജോലികൾ ബേർസ് ഏവിയേഷൻ ഗ്രൂപ്പ് കന്പനിയായ ഗ്ലേബ് ഗ്രൗണ്ട് ഇന്ത്യ (ജിജിഐ) ആയിരുന്നു എറ്റെടുത്ത് നടത്തിവന്നിരുന്നത്. അടുക്കും ചിട്ടയുമായ പ്രവർത്തന ശൈലിയും കൃത്യമായ വിശകലനവും പ്രദർശനം വിജയകരമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്പോൾ കന്പനിയിലെ മലയാളി സാന്നിധ്യം എടുത്തു പറയേണ്ട താണ്. മാത്യു, മോഹനൻ, സുരേഷ്, മനോജ്, ശ്രീജിത്ത്, ജോബ് തോമസ്, സൂര്യ എന്നിവരാണ് ജിജിഐയുടെ നെടുന്തൂണായ മലയാളിക്കൂട്ടം. എയറോ ഇന്ത്യ പ്രദർശനത്തിൽ ഇവരുടെ സേവനങ്ങൾ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

2008ൽ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡിലിംഗ് പ്രവർത്തനം ആരംഭിച്ച ഗ്ലേബ് ഗ്രൗണ്ട ് ഇന്ത്യ ഇതിനകം ലുഫ്ത്താൻസ എയർവേയ്സ്, എയർഫ്രാൻസ് എയർവേയ്സ്, ബ്രിട്ടീഷ് എയർവേയ്സ്, ഖത്തർ എയർവേയ്സ്, ഒമാൻ എയർവേയ്സ്, എയർ അറേബ്യ എയർവേയ്സ്, ശ്രീലങ്കൻ എയർവേയ്സ്, എയർ ഏഷ്യ എയർവേയ്സ്, എയർ നേപ്പാൾ എയർവേയ്സ് തുടങ്ങിയ അന്താരാഷ്ട്ര യാത്രാവിമാനങ്ങളും ജർമൻ കാർഗോ കന്പനികളായ ലുഫ്താൻസ കാർഗോ, എയറോലോജിക് കാർ, ഇത്യോപ്യൻ കാർഗോ, ഖത്തർ കാർഗോ തുടങ്ങിയ കന്പനികളുടെ ഗ്രൗണ്ട ് ഹാൻഡിലിംഗ് പ്രവൃത്തികൾക്ക് പുറമേ പ്രാദേശിക വിമാനകന്പനികളായ സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ തുടങ്ങിയ കന്പനികൾക്ക് ഗ്രൗണ്ട് ഹാൻഡിലിംഗ് ചെയ്തുവരുന്നു.

ബംഗളൂരു വിമാനത്താവളം കൂടാതെ ഡൽഹി, മുംബൈ, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലും ഗ്ലേബ് ഗ്രൂപ്പ് ഗ്രൗണ്ട ് ഹാൻഡിലിംഗ് കന്പനി പ്രവർത്തിക്കുന്നുണ്ട്. എയർ ഇന്ത്യ സാറ്റ്സ് ആണ് ബംഗളൂരു വിമാനത്താവളത്തിലെ മറ്റൊരു ഗ്രൗണ്ട് ഹാൻഡിലിംഗ് കന്പനി.