മൈസൂരുവിന് ഇനി എന്നും ദസറ
Monday, February 20, 2017 7:53 AM IST
മൈസൂരു: ദസറ കാലത്ത് മാത്രമുള്ള ആ വർണശബളമായ മൈസൂരുവിനെ സന്ദർശകർക്ക് ഇനി എന്നും കാണാം. ഇനിമുതൽ നഗരത്തിൽ എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ട ാകും. കൂടാതെ ലേസർ ഷോ, വിനോദപരിപാടികൾ, സെമിനാറുകൾ, കോണ്‍ഫറൻസുകൾ എന്നിവയും സഞ്ചാരികൾക്കായി ഒരുക്കും. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് ജില്ലാ ഭരണകൂടം പുതിയ പദ്ധതി രൂപീകരിക്കുന്നത്. ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

നഗരത്തിൽ യോഗയ്ക്കു ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് കൂടുതൽ യോഗ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട ്. നഗരത്തിൽ യോഗ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ട ായതായാണ് കണക്കുകൾ. ദസറ സമയത്ത് യോഗ പരിശീലനത്തിനായി വിദേശത്തു നിന്നടക്കം നിരവധി പേർ മൈസൂരുവിലെത്തുന്നുണ്ട്.

പ്രതിവർഷം ഏകദേശം 35 ലക്ഷം സന്ദർശകരാണ് നഗരത്തിലെത്തുന്നത്. എന്നാൽ മിക്കവരും കൂടുതൽ ദിവസങ്ങൾ നഗരത്തിൽ തങ്ങുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദസറ മാതൃകയിൽ മൈസൂരുവിൽ എന്നും പ്രത്യേകപരിപാടികൾ സംഘടിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ഓരോ മാസവും നഗരത്തിൽ നടക്കുന്ന വിനോദപരിപാടികൾ വിശദീകരിച്ചുകൊണ്ട ുള്ള ലഘുലേഖകളും പുറത്തിറക്കും. പുതിയ പദ്ധതിയിലൂടെ കൂടുതൽ സന്ദർശകരെ നഗരത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.