കേരളത്തിന്‍റെ ടൂറിസം സാധ്യതകൾ തുറന്നുകാട്ടി റോഡ്ഷോ
Saturday, January 21, 2017 10:02 AM IST
ബംഗളൂരു: ദൈവത്തിെ സ്വന്തം നാട്ടിലെ വിനോദസഞ്ചാര സാധ്യതകൾ ഉദ്യാനനഗരിക്കു മുന്നിൽ തുറന്നുവച്ച് ടൂറിസം റോഡ് ഷോ. കേരള ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയുടെ ഭാഗമായി കലാകാര·ാർ കേരളത്തിെ തനത് കലാരൂപങ്ങൾ അവതരിപ്പിച്ചു. മഴക്കാലത്തെ ആസ്പദമാക്കിയുള്ള സംഗീത-നൃത്തപരിപാടികളും അരങ്ങേറി. മോഹിനിയാട്ടം, കഥകളി, തെയ്യം, മയൂരനൃത്തം, നാടോടിനൃത്തം എന്നിവയും അരങ്ങിലെത്തി. കലാമണ്ഡലം ഗോപാലകൃഷ്ണെ നേതൃത്വത്തിൽ ചെറുതുരുത്തി കഥകളി സ്കൂളിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

റോഡ് ഷോയോട് അനുബന്ധിച്ച് കേരളത്തിലെയും കർണാടകയിലെയും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ബിസിനസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്ന് 65 ടൂർ ഓപ്പറേറ്റർമാരും കർണാടകത്തിൽ നിന്ന് നൂറിലേറെ ടൂർ ഓപ്പറേറ്റർമാരും ചർച്ചകളിൽ പങ്കെടുത്തു. കേരള സർക്കാർ വിനോദസഞ്ചാരികൾക്കായി നടപ്പാക്കിയ പദ്ധതികളെ വിദേശികൾക്കു പരിചയപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യമെന്ന് കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.പി. നന്ദകുമാർ അറിയിച്ചു.