അന്നക്കുട്ടി ചരളംകുന്നേൽ നിര്യാതയായി
Thursday, January 19, 2017 7:34 AM IST
ബ്രിസ്ബേൻ: മണ്ണാർക്കാട് ചരളംകുന്നേൽ സി.കെ. ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. സംസ്കാരം 22ന് (ഞായർ) മൂന്നിന് ചങ്ങലേരി തിരുഹൃദയ ക്നാനായ പള്ളിയിൽ. പരേത ഉഴവൂർ വെട്ടുകല്ലേൽ കുടുംബാംഗം.

മക്കൾ: കുര്യാക്കോസ് അട്ടപ്പാടി, മേരി ജോസ്, ജോസ് അട്ടപ്പാടി, സിസ്റ്റർ ആനി ഒഎംഎംഐ സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് വിമല മാതാ ഹൗസ്, ചങ്ങനാശേരി, ബേബി അട്ടപ്പാടി, ജോളി, ഫ്ളൗറി ജോസഫ്, മത്തായി അട്ടപ്പാടി, സാലി (റോയൽ ഹോസ്പിറ്റൽ ബ്രിസ്ബേൻ), സലിക്കുട്ടൻ അട്ടപ്പാടി, ഷാജി അട്ടപ്പാടി, ബിജുമോൻ ജോസഫ് (മിച്ചൽട്ടൻ, ബ്രിസ്ബേൻ). മരുമക്കൾ: കുഞ്ഞുപെണ്ണ്, ജോസ് മുടകോടിയിൽ (ചങ്ങലേരി), ലില്ലി, തങ്കച്ചൻ കടുവാപ്പാറയിൽ, പരേതനായ ജോസഫ് തോട്ടക്കര, ജോയ്സി, സിബി അഞ്ചംകുന്നത്ത് (ബ്രിസ്ബേൻ), സോഫി ബിജു (മിച്ചൽട്ടൻ). ഫാ. അലക്സാണ്ടർ ചരളംകുന്നേൽ ഭർതൃസഹോദരനാണ്.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്