കേളി യാത്രയയപ്പു നൽകി
Wednesday, December 7, 2016 7:46 AM IST
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനും സുലൈ ഏരിയ ബാബ്തൈൻ യുണിറ്റ് അംഗവുമായ എം.ജെ. ഡേവിസിന് യാത്രയയപ്പു നൽകി. തൃശൂർ ജില്ലയിലെ കൊടകര സ്വദേശിയായ ഡേവിസ് കഴിഞ്ഞ അഞ്ചു വർഷമായി സുലൈയിലെ ബാബ്തൈൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സി.ടി. ഗഫൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഏബ്രഹാം തോമസ്, കേളി സുലൈ ഏരിയ രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമൻ, ഷംസുദ്ദീൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഇസഹാക്ക്, റഷീദ്, അൻസാർ, ബിജു, എം.ജെ. ഡേവിസ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഏബ്രഹാം തോമസ് സമ്മാനിച്ചു.