ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി
Wednesday, December 7, 2016 7:46 AM IST
ലണ്ടൻ: യുക്മ മുൻ ദേശീയ നിർവാഹക സമിതി അംഗവും ബോൾട്ടൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന ജോണി കണിവേലിലിന്റെ മാതാവും പരേതനായ കണിവേലിൽ ജോണിന്റെ (കൊച്ചേട്ടൻ) ഭാര്യയുമായ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്കാരം മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയിൽ പിന്നീട്.

പരേത മുട്ടുചിറ പുല്ലൻകുന്നേൽ കുടുംബാംഗം. മറ്റുമക്കൾ: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോർജുകുട്ടി.

പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, വൈസ് പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി സജീഷ് ടോം എന്നിവർ അനുശോചിച്ചു.