ക്യൂട്ടീക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു
Wednesday, December 7, 2016 7:44 AM IST
ദോഹ: ഖത്തറിലെ കാസർഗോഡൻ പ്രവാസി കൂട്ടായ്മയായ ‘ക്യൂട്ടീക്ക്’ ന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയോടനുബന്ധിച്ച് ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് (ഞായർ) വിനോദ യാത്ര സംഘടിപ്പിക്കുന്നു.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ മുതിർന്നവർക്കും കുട്ടികൾക്കും വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചെയർമാൻ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യൂസഫ് ഹൈദർ, സത്താർ ബങ്കരക്കുന്ന്, അബ്ദുള്ള ത്രീ സ്റ്റാർ, മൻസൂർ മുഹമ്മദ്, പി.എസ്. ഹാരിസ്, കാദർ ഉദുമ, ബഷീർ സ്രാങ്ക്, ഷാഫി മാടന്നൂർ, എം.പി. ഷഹീൻ, മൊയ്തീൻ ആദൂർ, അസു കടവത്ത്, എം. ലുഖ്മാനുൽ ഹക്കീം, ആദം കുഞ്ഞി തളങ്കര എന്നിവർ പ്രസംഗിച്ചു.