മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് കരിദിനം ആചരിച്ചു
Tuesday, December 6, 2016 10:06 AM IST
മസ്കറ്റ്: ഇന്ത്യയിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ കരിദിനം ആചരിച്ചു.

എംബിഡി ഏരിയയിലെ ഉഡുപ്പി ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്ത പ്രവർത്തകർ കറുത്ത ഷർട്ടണിഞ്ഞാണ് എത്തിയത്. വിദേശ ഇന്ത്യക്കാർക്ക് വിനിമയ സ്‌ഥാപനങ്ങളിൽ റദ്ദാക്കിയ നോട്ടുകൾ മാറിയെടുക്കാൻ സൗകര്യമൊരുക്കുക, നിലവിലെ നോട്ടുകളുടെ ദൗർലഭ്യം യുദ്ധകാലാടിസ്‌ഥാനത്തിൽ പരിഹരിക്കുക, നോട്ടു പ്രതിസന്ധി തീരുന്നതു വരെ ബന്ധപ്പെട്ട ബാങ്കുകളിൽ വിദേശ ഇന്ത്യക്കാരുടെ സേവനത്തിനുവേണ്ടി മാത്രം പ്രത്യേക കൗണ്ടറുകൾ തുറക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുമെന്ന് യോഗത്തിൽ സംസാരിച്ച ചെയർമാൻ ഉമ്മർ എരമംഗലം പറഞ്ഞു.

റെജി ഇടിക്കുള, മാന്നാർ ഷെറീഫ്, കോഴിക്കോട് ഷൈജൻ, തിരൂർ മനോജ്, വെങ്ങേരത്ത് മൊയ്തു, റോഷൻ തോമസ്, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സേവ്യർ കാവാലം