കല കുവൈറ്റ് അനുശോചിച്ചു
Tuesday, December 6, 2016 10:04 AM IST
കുവൈത്ത് സിറ്റി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചിച്ചു. വർത്തമാനകാല രാഷ്ര്‌ടീയത്തിൽ പുരുഷമേധാവിത്വപരമായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ഉയർന്നുവന്ന ജയലളിത രാഷ്ര്‌ടീയ രംഗത്തെ ഈ കാലയളവിലെ ശക്‌തയായ സ്ത്രീ സാന്നിധ്യമായിരുന്നു.

ജയലളിതയുടെ വിയോഗത്തിൽ തമിഴ് ജനതക്കുണ്ടായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ.നൗഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ