ഫോക് വനിതാവേദിക്ക് പുതിയ നേതൃത്വം
Tuesday, December 6, 2016 10:04 AM IST
കുവൈത്ത്സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്) വനിതാവേദിക്ക് പുതിയ നേതൃത്വം. മംഗഫ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി ബിന്ദു രാധാകൃഷ്ണൻ (ചെയർപേഴ്സൺ), ജിഷ സുബിൻ (വൈസ് ചെയർപേഴ്സൺ), രമ സുധീർ (ജനറൽ കൺവീനർ), അനുപമ വിജേഷ് (ജോ. കൺവീനർ), ബിന്ദു രാജീവ് (ട്രഷറർ), ഗംഗ സജീവ് (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ