നഗരം ഡെങ്കിപ്പനി ഭീതിയിൽ
Tuesday, December 6, 2016 7:50 AM IST
ബംഗളൂരു: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ബംഗളൂരുവിലാണെന്ന് കണക്കുകൾ. കഴിഞ്ഞ ജനുവരി ഒന്നു മുതൽ നവംബർ 22 വരെ സംസ്‌ഥാനത്ത് 5522 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടതായാണ് കണക്ക്. ഇതിൽ 604 ഡെങ്കി കേസുകളും ബംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തത്. ഉഡുപ്പി (559), മൈസൂരു (542), ദക്ഷിണ കന്നഡ (467) എന്നീ ജില്ലകളാണ് തൊട്ടു പിന്നിൽ. ബിദാർ ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട്ചെയ്തത്. അഞ്ച് കേസുകൾ. അതേസമയം, സംസ്‌ഥാനത്ത് ഇക്കാലയളവിൽ 1,276 പേർക്ക് ചിക്കുൻ ഗുനിയ പിടിപെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.