നവോദയ റിയാദ് അനുശോചിച്ചു
Tuesday, December 6, 2016 7:30 AM IST
റിയാദ്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ നവോദയ കേന്ദ്ര കമ്മിറ്റിയും കുടുംബവേദിയും അനുശോചിച്ചു. സിനിമയിൽ എംജിആറിന്റെ നായികമായി ശോഭിച്ച്, എംജിആറിന്റെ പിന്തുണയോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ജയലളിത പല പ്രതിബന്ധങ്ങളേയും അസാധാരണമായ മനക്കരുത്തും അർപ്പണബോധവും കൊണ്ട് അതിജീവിച്ചാണ് രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തെത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തേയും കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ ജയലളിതക്ക് പ്രധാന സ്ഥാനമുണ്ട്. തമിഴ്ജനതക്ക് അമ്മ എന്ന് അറിയപ്പെട്ടിരുന്ന ജയലളിതയുടെ വിയോഗം കനത്ത ആഘാതമാമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.