മുഖാമുഖം സംഘടിപ്പിച്ചു
Tuesday, December 6, 2016 7:28 AM IST
ജിദ്ദ: ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാമൂഹിക തലങ്ങളിലെ പ്രവർത്തകരുമായി നവോദയ ജിദ്ദ അൽറയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കുന്ദമംഗലം എംഎൽഎ പി.ടി.എ. റഹീമും കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും സംവദിച്ചു.

പ്രവാസ ലോകത്തെ ആശങ്കകളും നാട്ടിലെ സമീപകാല രാഷ്ര്‌ടീയ സമൂഹിക സാംസ്കാരിക രംഗത്തെ അവസ്‌ഥാവിശേഷങ്ങളും മുഖാമുഖത്തിൽ വിഷയമായി.

പ്രവാസി പെൻഷൻ അയ്യായിരം രൂപ ആക്കാനുള്ള നിർദ്ദേശം ഗവൺമെന്റിന്റെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് യോഗത്തിൽ സംസാരിച്ച കരാട്ട് റസാഖ് എംഎൽഎ പറഞ്ഞു. നാട്ടിലെ അവസ്‌ഥാവിശേഷങ്ങളും നോർക്ക കാർഡ് , പ്രവാസി ഇൻഷ്വറൻസ്, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകളെ കുറിച്ചും ഉള്ള കാര്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.

ഒഐസിസി ഗ്ലോബൽ ചെയർമാൻ ഷെരീഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നവോദയ വൈസ് പ്രസിഡന്റ് ഹർഷദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പായോളി മുഹമ്മദ് മാസ്റ്റർ (കൗൺസിലർ കൊടുവള്ളി നഗരസഭ), നവോദയ രക്ഷാധികാരി വി.കെ. റഹൂഫ്, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, അഡ്വ: മുനീർ (ഐഡിഎസ്), ജഫറലി പാലേക്കോട് (മീഡിയ ഫോറം ജിദ്ദ), നവോദയ സിസി അംഗം ഫിറോസ് മുഴുപ്പിലങ്ങാട്, പി.സി.എ. ഇണ്ണി (കെഎംസിസി), റഫീഖ് പത്താനാപുരം, ആസിഫ് കരുവാറ, നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം, ട്രഷറർ മജീദ് കോഴിക്കോട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ