റിമാൽ ഫുട്ബോൾ ഫിക്സ്ചർ പ്രകാശനം ചെയ്തു
Tuesday, December 6, 2016 4:13 AM IST
റിയാദ്: മലപ്പുറം കൂട്ടായ്മ (റിമാൽ) സംഘടിപ്പിക്കുന്ന ഏഴാമതു സെവൻസ് ഫുട്ബോളിന്റെ ഫിക്സ്ചർ പ്രകാശനം റിമാൽ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ ലാവണ്യ ഫാമിലി റസ്റ്റോറന്റ്് പ്രതിനിധി സിദ്ധീഖും മെൻസ് ക്ലബ്ബ്് പ്രതിനിധി അബ്ദുൽ ബാരിയും ചേർന്ന് ഫെന്നി ബോയ്സ് എഫ്.സി റിമാൽ ടീം ക്യാപ്റ്റൻ ശബീർ പൂളക്കണ്ണിക്ക് നൽകി നിർവഹിച്ചു. കല്ലുമ്മൽ എഫ്.സി റിമാൽ, കനിവ് എഫ്.സി റിമാൽ, റെയിഞ്ചേയ്സ്.എഫ്സി റിമാൽ, മലപ്പുറം എഫ്.സി റിമാൽ, ആർ.എം.കെ എഫ്.സി റിമാൽ തുടങ്ങിയവയാണ് ഇതിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ. ഈ മാസം16 ന് ദാറുബൈളയിൽ വച്ചാണു മത്സരങ്ങൾ അരങ്ങേറുക.

റിമാൽ ചീഫ് കോഡിനേറ്റർ അബ്ദുറഷീദ് കെ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ്മർ ഉമ്മത്തൂർ ഖിറാഅത്ത് നടത്തി. റിമാൽ അഡ്വൈസറി ബോർഡ് ചെയർമാൻ മജീദ് കാളമ്പാടി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അൻസാർ തരിശ് കളിയുടെ നിയമാവലികൾ അവതരിപ്പിച്ചു. ടൂർണ്ണമെന്റിന്റെ ഭാഗമായി നടത്തുന്ന ഹിലാൽ ട്രാൻസ്പോർട്ട് നൽകുന്ന സമ്മാന കൂപ്പണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫൈസൽ പാഴൂർ ഹംസ മലപ്പുറത്തിന് നൽകി നിർവ്വഹിച്ചു. ഈ ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർ ലാവണ്യ ഫാമിലി റസ്റ്റോറന്റും വിജയികൾക്കുള്ള ട്രോഫികൾ മെൻസ് ക്ലബ്ബ് ബത്തയുമാണ് നൽകുന്നത്.

ഹബീബ് ഉമ്മത്തൂർ, അബ്ദുറഹിമാൻ തരിശ്, മുസമ്മിൽ തേങ്ങാട്ട്, ഉമ്മർ ഉമ്മത്തൂർ, അബ്ദുറഹിമാൻ സി.കെ എന്നിവർ ആശംസ പ്രസംഗവും റാക്കോ ചെയർമാൻ സമദ്് ശിമാടൻ മുഖ്യപ്രഭാഷണവും നടത്തി. യോഗത്തിൽ ടൂർണമെന്റ് കമ്മറ്റി കൺവീനർ സമീർ കോയ്മ സ്വാഗതവും ചെയർമാൻ ജാനിസ് പെന്മള നന്ദിയും അവതരിപ്പിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ