അനുമോദിച്ചു
Monday, December 5, 2016 7:56 AM IST
ജിദ്ദ: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത ഷാഫി പറമ്പിലിനെയും സെക്രട്ടറിയായി തെരഞ്ഞെടുത്ത ജെബി മേത്തറിനെയും ജിദ്ദയിലെ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസും മതേതര പ്രസ്‌ഥാനങ്ങളും വെല്ലുവിളി നേരിടുന്ന വർത്തമാനകാല രാഷ്ര്‌ടീയത്തിൽ കോൺഗ്രസിൽ നിന്നും അകന്നു പോയ മതേതര വിശ്വാസികളെയും യുവജനങ്ങളേയും ആകർഷിക്കാനും ഇന്ത്യയുടേയും കേരളത്തിന്റെയും ഭരണാധികാരികളുടെ അഴിഞ്ഞാട്ടത്തിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കാനും കേരളത്തിൽ നിന്നും ഈ രണ്ടു നേതാക്കൾക്കും സാധിക്കട്ടെ എന്ന് ജില്ലാ കമ്മിറ്റി അനുമോദന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ