മുസ് ലിം സംഘടകൾ പരസ്പരം കലഹിക്കാതെ ന?ക്കായി മുന്നേറണം ഡോ. ഹുസൈൻ മടവൂർ
Monday, December 5, 2016 7:55 AM IST
കുവൈത്ത്: ഇസ് ലാമിക സംഘടനകൾ മതപരമായ വിഷയങ്ങൾ പ്രചരിപ്പിക്കുവാനും ഇസ് ലാമിന്റെ താൽപര്യം സംരക്ഷിക്കുവാനും വേണ്ടിയായിരിക്കണമെന്ന് ഓൾ ഇന്ത്യ ഇസ് ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ. ഇന്ത്യൻ ഇസ് ലാഹി സെൻറർ സംഘടിപ്പിച്ച പ്രവർത്തക സമിതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിക സമൂഹം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സമകാലീന സാഹചര്യത്തിൽ ഇസ് ലാമിന്റെ താൽപര്യം സംരക്ഷിക്കുവാനും മുസ് ലിങ്ങളിൽ സംസ്കരണ ചിന്ത വളർത്തുവാനും മുസ് ലിം സംഘടനകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിൽ ഇല് ലാഹി സെന്റർ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻജിനിയർ അൻവർ സാദത്ത്, അബ്ദുൾ അസീസ് സലഫി, വി.എ. മൊയ്തുണ്ണി, സിദ്ധീഖ് മദനി, എൻജിനിയർ ഉമ്മർ കുട്ടി, പി.വി. അബ്ദുൾ വഹാബ്, യൂനുസ് സലിം, അയൂബ് ഖാൻ എന്നിവർ സംസാരിച്ചു. സി.കെ. അബ്ദുൾ ലത്തീഫ് ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ