കല കുവൈറ്റ് സെന്ററുകളിൽ പ്രവാസി ഐഡി കാർഡ് അപേക്ഷകരുടെ തിരക്ക്
Monday, December 5, 2016 7:51 AM IST
കുവൈത്ത് സിറ്റി: നോർക്ക റൂട്ട്സിന്റെ പ്രവാസി ഐഡി കാർഡിനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ മേഖല ഓഫീസുകളിൽ വൻ തിരക്ക്. പ്രവാസി മലയാളികൾക്ക് കേരളത്തിൽ ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിനോടൊപ്പം കാർഡുടമകൾക്ക് അപകടങ്ങളെത്തുടർന്നുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കും അപകടമരണങ്ങൾക്കും രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. സർക്കാരിന്റെ വിവിധ പ്രവാസിക്ഷേമ പദ്ധതികളുടെ അടിസ്‌ഥാന രേഖയും മൂന്നു വർഷം കാലാവധിയുള്ള പ്രവാസി തിരിച്ചറിയൽ കാർഡ് ആണ്.

എന്നാൽ കുവൈത്തിന്റെ പല ഭാഗങ്ങളിലും കൂടുതൽ തുക വാങ്ങി മറ്റ് പ്രവാസി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രവാസി ഐഡി കാർഡിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആളുകളുടെ കെണിയിൽ പെടാതിരിക്കുവാൻ പ്രവാസികളുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

താല്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖല ഓഫീസുകളിൽ നേരിട്ട് ഐഡി കാർഡിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മേഖല ഓഫീസുകളുടെ മേൽവിലാസവും അപേക്ഷാ ഫോറവും നോർക്കാ റൂട്ട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.net) ലഭ്യമാണ്.

കല കുവൈത്തിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ ഒമ്പതു വരെ കുവൈത്തിലെ കലയുടെ അബാസിയ, സാൽമിയ, അബുഹലീഫ, ഫഹാഹീൽ തുടങ്ങിയ നാല് മേഖല സെന്ററുകളിലും താഴെ കൊടുത്തിട്ടുള്ള സ്‌ഥലങ്ങളിലും ഫോറങ്ങൾ പൂരിപ്പിക്കാനുള്ള സഹായങ്ങൾ ലഭ്യമാണ്. സേവനം ആവശ്യമുള്ളവർ തങ്ങളുടെ പാസ്പോർട്ടിന്റെ ആദ്യപേജ്, വീസ പേജ്, അവസാന പേജ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയതും സിവിൽ ഐഡി കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഒരു ദീനാർ എഴുനൂറ്റി അൻപത് ഫിൽസും (രജിസ്ട്രേഷൻ ഫീസ് 300 രൂപ, ഐഡി ഫീസും ഡിഡി ചാർജും ഉൾപ്പെടെ) കൈവശം കരുതണം. അപേക്ഷാ ഫോറങ്ങൾ സഹായ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: 94013575, 55464559, 60315101, 97817100, 67765810, 66013891 എന്നീ നമ്പറുകളിലും. അപേക്ഷ ഫോറങ്ങൾ തയാറാക്കുവാനുള്ള സഹായത്തിന് അബുഹലീഫ (60744207), ഫഹാഹീൽ (66117670), അബാസിയ (60383336), സാൽമിയ (60388988) ഫർവാനിയ (94041755), റിഗായ് (90082508), കുവൈത്ത് സിറ്റി (97492488), മംഗഫ്(97264683) മഹബുള്ള (51358822) വഫ്ര (97109504).

റിപ്പോർട്ട്: സലിം കോട്ടയിൽ