കുവൈത്തിൽ നിര്യാതനായി
Monday, December 5, 2016 7:51 AM IST
കുവൈത്ത് സിറ്റി: കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ സ്വദേശി ഓഫീസ് മൻസിൽ അബ്ദുൾ ഖാദർ ഹുസൈൻ (47) കുവൈത്തിൽ നിര്യാതനായി. കെഎംസിസി പ്രവർത്തകനായ അബ്ദുൾ ഖാദർ ഹുസൈൻ അൽ സയർ ജീവനക്കാരനായിരുന്നു.

പിതാവ് അബ്ദുൾ ഖാദർ, മാതാവ്: ജമീല. ഭാര്യ: വഹീദ. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളായ ഫെബിന, ഷാഹുൽ എന്നിവർ മക്കളാണ്. കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ