ജേക്കബ് മാത്യു വാണിയേടത്തിന് യാത്രയയപ്പ് നൽകി
Monday, December 5, 2016 7:50 AM IST
കുവൈത്ത്: ഔദ്യോഗിക ജീവിതം മതിയാക്കി സ്‌ഥിരതാമസത്തിനായി നാട്ടിലേക്കു മടങ്ങുന്ന റാന്നി പ്രവാസി സംഘം കുവൈത്തിന്റെ പ്രഥമ പ്രസിഡന്റും ഉപരക്ഷാധികാരിയുമായ ജേക്കബ് മാത്യു വാണിയേടത്തിന് യാത്രയയപ്പു നൽകി. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് റോയി കൈതവന അധ്യക്ഷത വഹിച്ചു.

സാം പൈയ്നംമൂട് (കുവൈത്ത് മലയാളം മീഡിയ ഫോറം), വർഗീസ് പുതുക്കുളങ്ങര (കുവൈത്ത് ഒഐസിസി നാഷനൽ പ്രസിഡന്റ്), എബി വാരിക്കാട് (മുൻ കുവൈത്ത് യുഎംഒ ചെയർമാൻ), അഡ്വ. ജോൺ തോമസ് (മാർത്തോമ സഭാ ബിഷപ്പ് സെലക്ഷൻ കമ്മിറ്റി മെംബർ), ജെ. ആൽബർട്ട്, എസ്. എ.ലബ്ബാ, (മുൻ യുഎംഒ ചെയർമാൻ), സുനിൽ പി. ആന്റണി (ചങ്ങനാശേരി അസോസിയേഷൻ കുവൈത്ത്), സാബു ഓലിക്കൻ (മുൻ ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ്), സജി തോമസ് മാത്യു (കല കുവൈറ്റ്), സി.എം. ഫിലിപ്പ് (റാന്നി കോളജ് അലൂംനി അസോസിയേഷൻ), രാജു സി. നൈനാൻ, റോയി വർഗീസ്, വർഗീസ് കാച്ചാനത് (റാന്നി പ്രവാസി സംഘം മുൻ പ്രസിഡന്റുമാർ) , ഷിബു തുണ്ടത്തിൽ, അനി സ്റ്റീഫൻ, റോണി വർഗീസ്, ടിനു പുല്ലമ്പള്ളിൽ, ശ്യാംകുമാർ മക്കപ്പുഴ, ജനറൽസെക്രട്ടറി ജോൺ സേവ്യർ, ട്രഷറർ സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു. റാന്നി പ്രവാസി സംഘം മൊമെന്റോ സമർപ്പിച്ചു. ജേക്കബ് മാത്യു മറുപടി പ്രസംഗം നടത്തി. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു. പര്യവസാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ