ലൂയിസ്വില്ലയിൽ മലയാളിയുടെ വീട്ടിൽ മോഷണം
Monday, December 5, 2016 4:52 AM IST
ഡാളസ്: ലൂയിസ്വില്ലയിലുള്ള ഒരു മലയാളി ഭവനത്തിൽ നിന്നും സ്വർണാഭരണങ്ങൾ, അലമാരിയിൽ സൂക്ഷിച്ചിരുന്ന കറൻസി, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടത്തി കവർച്ചാ സംഘം രക്ഷപ്പെട്ടു.

ഡിസംബർ രണ്ടാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു മോഷണം നടന്നത്. വീട്ടിൽ ആരും ഇല്ലായിരുന്ന നേരം മനസിലാക്കിയാണ് മോഷണം നടത്തിയത്, ലൂയിസ്വില്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളി ഭവനങ്ങൾ മാത്രം തേടിയുള്ള ഈ കവർച്ചാ സംഘത്തെ ഉടൻ പോലീസ് പിടി കൂടുമെന്നാണ് സൂചന.

ഡാളസിലെ മലയാളികൾ വളരെ ജാഗ്രത പുലർത്തണമെന്നും, സംശയകരമായ രീതിയിൽ അപരിചിതരെ കണ്ടാൽ ഉടനെ പോലീസിനെ അറിയിക്കണമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് ഘടകം പ്രസിഡണ്ട് എൻ.വി എബ്രഹാം അറിയിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ