മുൻ മന്ത്രി എം.എ. ബേബിക്ക് ഡാളസിൽ സ്വീകരണം നൽകി
Monday, December 5, 2016 4:51 AM IST
ഡാളസ്: മുൻ വിദ്യാഭ്യാസ മന്ത്രിയും, സിപിഎം പോളിറ്റ് ബ്യൂറോ അംഗവും, സാമൂഹ്യ സാംസ്ക്കാരികവിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യവും, വേൾഡ് മലയാളി കൗൺസിൽ സ്‌ഥാപക അംഗവുമായ എം.എ. ബേബിക്ക് ഡാളസിലെ ഡി.എഫ്.ഡബ്ല്യൂ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. 'Art Lovers of America (ALA) യുടെ നോർത്ത് ടെക്സാസ് ചാപ്റ്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും, ഹ്രസ്വ സന്ദർശനത്തിനുമാണ് അദ്ദേഹം ഡാളസിൽ എത്തിയത്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്റ് ഷാജി രാമപുരം, ചെയർമാൻ ഫിലിപ്പ് തോമസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക പ്രസിഡന്റ് മനോജ് മഠത്തിൽ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോജോ, ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ടെറൻസൺ തോമസ് (ന്യൂയോർക്ക്), ക്ലെസ്റ്റർ, നവീൻ മാത്യു, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ എം.എ. ബേബിയെ സ്വീകരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ