ഷിക്കാഗോ സെന്റ് മേരീസിൽ കരോൾ ആരംഭിച്ചു
Monday, December 5, 2016 4:50 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ 2016 ലെ ക്രിസ്മസിനൊരുക്കമായി കരോൾ ആരംഭിച്ചു. കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കരോളിനു മുന്നോടിയായി കൂടാരയോഗ ഭാരവാഹികളുടെയും ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഉണ്ണീശോയുടെ രൂപങ്ങൾ വെഞ്ചിരിക്കുകയും കൂടാര യോഗ ഭാരവാഹികൾക്കും ഷിക്കാഗോ കെസിഎസ് ഭാരവാഹികൾക്കും കൈമാറുകയും ചെയ്തു.

വികാരി ഫാ, തോമസ് മുളവനാൽ, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, കരോൾ കോർഡിനേറ്റർസ് ആയ പോൾസൺ കുളങ്ങര * സാബു തറത്തട്ടേൽ, കെസിഎസ് വൈസ് പ്രസിഡന്റ് റോയി നെടുംചിറ, കെസിഎസ് ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, നിയുക്‌ത കെസിഎസ് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, നിയുക്‌ത കെസിഎസ് സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ, വിവിധ കൂടാരയോഗം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകയുടെ പി ആർ ഓ ജോണിക്കുട്ടി പിള്ളവീട്ടിൽ അറിയിച്ചതാണിത്

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം