‘ഏക സിവിൽ കോഡിനെതിരെ ഇന്ത്യൻ മനഃസാക്ഷി ഉണരണം’
Monday, December 5, 2016 3:50 AM IST
റിയാദ്: ഏക സിവിൽകോഡ് വാദം ഉയർത്തിപ്പിടിച്ചുകൊണ്ട് നാനാത്വത്തിൽ ഏകത്വമെന്ന തത്വത്തിലധിഷ്ഠിതമായ ഭാരതീയ സമൂഹത്തെ ഏകശിലാത്മക സമൂഹമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇന്ത്യൻ മനഃസാക്ഷി ഉണരണമെന്ന് ‘ഏക സിവിൽ കോഡ്: വിവാദങ്ങളും വസ്തുതയും’ എന്ന വിഷയത്തിൽ റിയാദ് ക്രിയേറ്റിവ് ഫോറം സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു.

റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ എൻജിനിയർ പി.വി. ഉമർ ശരീഫ് ഉദ്ഘാടനം ചെയ്തു. ക്രിയേറ്റിവ് ഫോറം ചെയർമാൻ നബീൽ പയ്യോളി അധ്യക്ഷതവഹിച്ചു. ‘ബഹുസ്വര സമൂഹവും ഏക സിവിൽ കോഡും’ എന്ന വിഷയത്തിൽ ആർഐസിസി ചെയർമാൻ സുഫ്യാൻ അബ്ദുസലാം പ്രസംഗിച്ചു. ഷൗക്കത്ത് പാച്ചീരി, ഫിറോസ് ചേലേമ്പ്ര എന്നിവർ സംസാരിച്ചു.

ഷാജഹാൻ പടന്ന, ബഷീർ കുപ്പോടൻ, അബ്ദുൾ മജീദ് വെമ്പായം, അൻസാരി കൊല്ലം, ബാദുഷ ശിഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.