കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയയിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു
Saturday, December 3, 2016 8:10 AM IST
മെൽബൺ: നിരവധി കലാകാരൻമാരെ കേരളത്തിനു സംഭാവന നൽകിയ കൊച്ചിൻ കലാഭവൻ നീണ്ട 15 വർഷങ്ങൾക്കുശേഷം ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു. 2017 മാർച്ചിലാണ് കലാഭവന്റെ ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനം തുടങ്ങുന്നത്. കലാഭവന്റെ അമരക്കാരനായിരുന്ന ഫാ. ആബേലിന്റെ സന്തതസഹചാരി സോബി ജോർജ് ആണ് കലാസന്ധ്യാ സംവിധാനം ചെയ്യുന്നത്.

കൊച്ചിൻ കലാഭവന്റെ മാസ്റ്റർപീസ് ലൈവ് ഓർക്കസ്ട്രാ ആണ് ഈ കലാസന്ധ്യയുടെ ഹൈലൈറ്റ്സ്. പ്രശസ്തരായ ഗായികാ ഗായകൻമാർ, മിമിക്രി രംഗത്തെ പ്രഗത്ഭർ, വിവിധ ചാനലുകളിൽ കഴിവ് തെളിയിച്ച ഡാൻസർമാർ എന്നിവർ അടങ്ങുന്നതാണ് കലാഭവന്റെ വേൾഡ് ടൂർ കലാസന്ധ്യയിൽ അണിചേരുന്നത്. യൂറോപ്പ്, അമേരിക്കാ, ഗൾഫ് നാടുകൾ എന്നിവടങ്ങളിലും 2017 ൽ കൊച്ചിൻ കലാഭവൻ കലാസന്ധ്യ അവതരിപ്പിക്കുന്നുണ്ട്.

വിവരങ്ങൾക്ക്: ടോമി കുഞ്ചെറിയ 0401353989, സുഷ സുരേഷ് 0450745478.

റിപ്പോർട്ട്: റെജി പാറയ്ക്കൻ