എംഡിഎഫ് പാർലമെന്റ് മാർച്ച്: സമര ഭടന്മാർക്ക് യാത്രയയപ്പ് നൽകി
Saturday, December 3, 2016 8:09 AM IST
കുവൈത്ത് സിറ്റി: മലബാർ ഡെവലപ്മെന്റ് ഫോറം ഡിസംബർ അഞ്ചിന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിക്കു പുറപ്പെട്ട കുവൈത്ത് ചാപ്റ്റർ പ്രതിനിധികൾക്ക് യാത്രയയപ്പു നൽകി.

കരിപ്പൂർ എയർപോർട്ടിന്റെ പഴയ പ്രതാപം നിലനിർത്തുക, നിർത്തിവച്ച വലിയ വിമാനങ്ങൾ പുനഃസ്‌ഥാപിക്കുക, ഹജ്‌ജ് എംബാർകേഷൻ കോഴിക്കോട് തിരിച്ചു കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എംഡിഎഫ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കുവൈത്ത് ചാപ്റ്റർ പ്രതിനിധികളായ അസീസ് തിക്കോടി, കൃഷ്ണൻ കടലുണ്ടി, സത്യൻ വരൂണ്ട, സന്തോഷ് പുനത്തിൽ, ഷിജിത് കുമാർ എന്നിവർക്ക് കുവൈത്ത് അന്താരാഷ്ര്‌ട വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ