ഡാളസ് സംയുക്‌ത ക്രിസ്മസ് കരോൾ ഡിസംബർ മൂന്നിന്
Saturday, December 3, 2016 3:06 AM IST
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംയുക്‌ത ക്രിസ്മസ് കരോൾ ഡിസംബർ മൂന്നിനു ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ മാർത്തോമ ഇവന്റ് സെന്ററിൽവെച്ച് നടത്തപ്പെടുന്നു. ക്രിസ്മസ് സന്ദേശം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയാണ് നൽകുന്നത്.

കരോളിനു ആതിഥേയത്വം വഹിക്കുന്നത് ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയാണ്. റവ. രാജു ദാനിയേൽ (പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കരോളിൽ പങ്കെടുക്കുന്ന ടീമുകൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് റെവ. ഫാ. രാജു ദാനിയേൽ (214 476 6584), അലക്സ് അലക്സാണ്ടർ (214 289 9192).

റിപ്പോർട്ട്: പി. പി. ചെറിയാൻ