അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ഡിസംബർ മൂന്നിന്
Friday, December 2, 2016 6:14 AM IST
ഡാളസ്: നൂറ്റിയൊമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം തെരഞ്ഞെടുപ്പിനുശേഷം എന്ന പേരിൽ ഡിസംബർ മൂന്നിന് (ശനി) നടക്കും. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കാണാ കാഴ്ചകളും തൊട്ടറിഞ്ഞവരുടെ വിശകലനങ്ങളും ചർച്ചകളും സല്ലാപത്തിൽ ഉണ്ടായിരിക്കും. മതവും ഭാഷയും സംസ്കാരവും രാഷ്ര്‌ടീയത്തിൽ ഇടപെടുന്നതിന്റെ അനന്തരഫലങ്ങൾ പ്രത്യേകമായി പരിശോധിക്കുന്നതാണ്. സല്ലാപത്തിൽ പങ്കെടുക്കുവാനും അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ര്‌ടീയ മേഖലകളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

നവംബർ അഞ്ചിന് സംഘടിപ്പിച്ച നൂറ്റിയെട്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ നടന്നു. ന്യൂയോർക്കിലെ സർഗവേദിയുടെ അമരക്കാരനെന്നതിനു പുറമെ നടനും സംവിധായകനും സംഘാടകനുമായ മനോഹർ തോമസ് ആണ് സല്ലാപം നയിച്ചത്. അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ര്‌ടീയ മേഖലകളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും മലയാള കവി ചെറിയാൻ കെ. ചെറിയാന് ജന്മദിന മംഗളാശംസകൾ അർപ്പിക്കുന്നതിനും ഡോ. എൻ.പി. ഷീലയുടെ ഭർത്താവ് അന്തരിച്ച അഡ്വ. അർനോൾഡ് ഏലിയാസറിന് അന്ത്യോപചാരം അർപ്പിക്കുന്നതിനും സാഹിത്യ സല്ലപത്തിൽ വേദിയൊരുക്കുകയുണ്ടായി.

മലയാള കവി ചെറിയാൻ കെ. ചെറിയാൻ, മാത്യു നെല്ലിക്കുന്ന്, പി.ടി. പൗലോസ്, ഡോ. രാജൻ മാർക്കോസ്, ഡോ. എൻ.പി. ഷീല, ഡോ. ജയിസ് ജേക്കബ്, മാർട്ടിൻജോസഫ്, ഏബ്രഹാം മാത്യു, നെബു കുര്യാക്കോസ്, അലക്സ് കോശി വിളനിലം, അബ്ദുൾ പുന്നയൂർക്കുളം, മാത്യു സ്റ്റീഫൻ, വർഗീസ് സ്കറിയ, തോമസ് ഫിലിപ്പ്, മോളി ആൻഡ്രൂസ്, മോൻസി മാത്യു, കുരുവിള ജോർജ്, യു.എ. നസീർ, ജോർജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് ഏബ്രഹാം, പി.പി. ചെറിയാൻ, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സല്ലാപത്തിൽ പങ്കെടുത്തു.

സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ അന്നേദിവസം രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. jain@mundackal.com, internationalmalayalam@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: 8133893395, 4696203269.